അബൂഹുറൈറ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: "ഒരു ഉംറ അടുത്ത ഉംറവരെയുള്ള പാപങ്ങൾക്കുള്ള പരിഹാരമാകുന്നു. പുണ്യകരമായ ഹജ്ജിന് സ്വർഗ്ഗമല്ലാതെ പ്രതിഫലമേയില്ല."

അബൂഹുറൈറ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു; "ഒരു സത്യവിശ്വാസിക്ക് മറ്റൊരു സത്യവിശ്വാസിയുടെ മേലുള്ള ബാധ്യത അഞ്ചാകുന്നു. സലാം മടക്കുക, രോഗിയായാൽ സന്ദർശിക്കുക, ജനാസയെ അനുഗമിക്കുക, ക്ഷണം സ്വീകരിക്കുക, തുമ്മിയ ശേഷം അൽഹംദുലില്ലാഹ് എന്ന് പറഞ്ഞാൽ അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ…

ത്യാഗോജ്ജ്വലമായ ചരിത്രത്തിൻ്റെ ഓർമ്മപ്പെടുത്തലുകളുമായി വീണ്ടുമൊരു ദുൽഹജ്ജ് മാസം നമ്മെ തേടിയെത്തുകയാണ്. ഹസ്രത്ത് ഇബ്‌റാഹീം നബി( അ ) മിൻ്റെയും പ്രിയ പത്നി ഹാജറാ ബീവി( റ ) യുടേയും മകൻ ഹസ്രത്ത് ഇസ്‌മാഈൽ നബി( അ ) മിൻ്റെയും ത്യാഗ നിർഭരമായ ജീവിതമാണ് ദുൽഹജ്ജ് അനുസ്‌മരിക്കുന്നത്.ഈ…

നുഅമാനുബ്‌നു ബശീർ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: "പരസ്‌പരം സ്നേഹവും കരുണയും വിട്ടുവീഴ്‌ചയും കാണിക്കുന്ന വിഷയത്തിൽ ഒരു സത്യവിശ്വാസിക്ക് മറ്റേ സത്യവിശ്വാസിയുമായുള്ള ബന്ധം ഒരു ശരീരം പോലെയാണ്. അതിലൊരവയവത്തിന് രോഗം ബാധിച്ചാൽ മറ്റുള്ളവ പനിയും ചൂടുമായി രാത്രിമുഴുവൻ ഉറക്കമൊഴിക്കുന്നു."

അബ്‌ദുല്ലാഹിബ്‌നു അംറ്( റ ) നിവേദനം: "നബി( സ ) യുടെ ചുമടുകൾ വഹിച്ചിരുന്ന കിർകിറ എന്ന് പേരായ ഒരു വ്യക്തിയുണ്ടായിരുന്നു. അദ്ദേഹം മരണപ്പെട്ടപ്പോൾ നബി( സ ) തങ്ങൾ പറയുകയുണ്ടായി: അവൻ നരകത്തിലാണ്. അപ്പോൾ സ്വഹാബികൾ അദ്ദേഹത്തെ പരിശോധിച്ച് നോക്കി.…

അബൂമൂസ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: "ഒരു സത്യവിശ്വാസിക്ക് മറ്റൊരു സത്യവിശ്വാസിയുമായുള്ള ബന്ധം ഒരു കെട്ടിടം പോലെയാണ്. അതിൻ്റെ ഒരു വശത്തിന് മറ്റേ വശം പിൻബലം നൽകുന്നു. ശേഷം നബി( സ ) തങ്ങൾ തൻ്റെ വിരലുകൾ…

ജാബിർ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: "നിങ്ങൾ അക്രമത്തെ സൂക്ഷിക്കുക. കാരണം അക്രമം ഖിയാമത്ത് നാളിൽ അന്ധകാരങ്ങളായിരിക്കും. നിങ്ങൾ പിശുക്ക് സൂക്ഷിക്കുക. നിങ്ങൾക്ക് മുമ്പുണ്ടായിരുന്നവരെ നശിപ്പിച്ചത് പിശുക്കായിരുന്നു. അവരുടെ രക്തം ചിന്തുന്നതിലേക്കും പരസ്‌പരമുള്ള പവിത്രതകളെ അതിലംഘിക്കുന്നതിലേക്കും അത്…

അബൂഹുറൈറ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: "സ്വർഗത്തിൽ പ്രവേശിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്. അവരുടെ മനസ്സുകൾ പക്ഷികളുടെ മനസ്സ് പോലെയായിരിക്കും." ( മുസ്‌ലിം )

അനസ്( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: "തനിക്കിഷ്‌ടപ്പെടുന്നത് തൻ്റെ സഹോദരന് വേണ്ടിയും ഇഷ്‌ടപ്പെടുന്നത് വരെ നിങ്ങളിലൊരാളും സത്യാ വിശ്വാസിയാവുകയില്ല." ( ബുഖാരി )

"ആരെങ്കിലും ഒരു ചാൺ മണ്ണ് അനർഹമായി കവർന്നെടുത്തൽ ഖിയാമത്ത് നാളിൽ അയാളുടെ കഴുത്തിൽ ഏഴ് ഭൂമികൾ ചാർത്തപ്പെടുന്നതാണ്." ആയിശ( റ )

This div height required for enabling the sticky sidebar