Gallery

അനസ്( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: "മയ്യിത്തിനെ മൂന്ന് കാര്യങ്ങൾ അനുഗമിക്കും. കുടുംബവും, സമ്പത്തും, കർമ്മങ്ങളും. അവയിൽ ഒന്ന് അവൻ്റെ കൂടെ അവശേഷിക്കുകയും, രണ്ടെണ്ണം തിരിച്ച് പോരുകയും ചെയ്യും. അവൻ്റെ കുടുംബവും സമ്പത്തും തിരിച്ച് പോരുകയും, കർമ്മങ്ങൾ…

അബൂഹുറൈറ( റ ) നിവേദനം: "ഒരാൾ നബി(സ) തങ്ങളോട് ചോദിച്ചു: പ്രവാചകരെ, ഏത് ദാനധർമ്മമാണ് ഏറ്റവും ശ്രേഷ്‌ഠമായത്. നബി(സ) അരുളി: നീ ആരോഗ്യവാനായിരിക്കുക, ധനത്തോട് നിനക്ക് ആഗ്രഹമുണ്ടായിരിക്കുക, ഐശ്വര്യത്തെ നീ പ്രദീക്ഷിക്കുക, ദാരിദ്ര്യത്തെക്കുറിച്ച് നീ ഭയപ്പെടുക. എന്നീ പരിതസ്ഥിതിയിൽ നീ നൽകുന്ന ദാനമാണ് ഏറ്റവും…

അബൂഹുറൈറ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: "നിങ്ങൾ ശരിയാംവണ്ണം അല്ലാഹുവിൽ ഭാരമേൽപ്പിക്കുന്നുവെങ്കിൽ പക്ഷികൾക്ക് ഭക്ഷണം നൽകുന്നത് പോലെ അവൻ നിങ്ങൾക്കും ഭക്ഷണം നൽകുമായിരുന്നു. ഒട്ടിയ വയറുകളുമായി അവ രാവിലെ പുറപ്പെടുകയും നിറവയറുകളുമായി തിരിച്ചുവരികയും ചെയ്യുന്നു." ( തിർമിദി )

ഇബ്‌നു മസ്ഊദ്( റ ) നിവേദനം: "നബി( സ ) ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു. അല്ലാഹുവേ, സന്മാർഗ്ഗവും ഐശ്വര്യവും തഖ്‌വയും വിശുദ്ധിയും നിന്നോട് ഞാൻ ചോദിക്കുന്നു." ( മുസ്‌ലിം )

അബൂഹുറൈറ( റ ) പറയുന്നു: "ഒരാൾ നബി( സ ) യുടെ അടുത്ത് വന്ന് എന്നെ ഉപദേശിച്ചാലും എന്ന് പറഞ്ഞു. നബി( സ ) തങ്ങൾ അരുളി: നീ കോപിക്കരുത്. അദ്ദേഹം വീണ്ടും ഉപദേശിക്കാൻ ആവശ്യപ്പെട്ടു. അപ്പോഴെല്ലാം നീ കോപിക്കരുത് എന്ന്…

അബൂഹുറൈറ( റ ) നിവേദനം ചെയ്യുന്നു: നബി( സ ) തങ്ങൾ പറയുന്നു: "ആർക്കെങ്കിലും നന്മ വരണമെന്ന് അല്ലാഹു ഉദ്ദേശിച്ചാൽ അയാളെ അല്ലാഹു പരീക്ഷിക്കുന്നതാണ്." ( ബുഖാരി )

അനസ്( റ ) നിവേദനം ചെയ്യുന്നു: "നബി( സ ) തങ്ങൾ പറയുന്നതായി ഞാൻ കേട്ടു: തനിക്ക് ബാധിച്ച ഒരു ദുരിതം മുഖേന മരണം ഒരാളും കൊതിച്ച് പോകരുത്. ഒരു പോംവഴിയും ഇല്ലെങ്കിൽ അല്ലാഹുവേ, എനിക്ക് ജീവിതം നല്ലതായിരിക്കുന്നിടത്തോളം എന്നെ നീ ജീവിപ്പിക്കുകയും…

സുഹൈബ് ബിൻ സിനാൻ( റ ) നിവേദനം ചെയ്യുന്നു:നബി( സ ) തങ്ങൾ പറയുന്നു:"ഒരു വിശ്വാസിയുടെ കാര്യം ആശ്ചര്യകരം തന്നെ. അവൻ്റെ മുഴുവൻ കാര്യങ്ങളും അവന് നന്മ തന്നെയായിരിക്കും. ഒരു വിശ്വാസിക്കു മാത്രമേ അത് ലഭിക്കുകയുള്ളു. അവന്ന് ഒരു ഗുണം ലഭിച്ചാൽ അവൻ അല്ലാഹുവിന് നന്ദി…

അബൂ സഈദ്( റ ) അബൂ ഹുറൈറ( റ ) നിന്ന് നിവേദനം:നബി( സ ) തങ്ങൾ പറയുകയുണ്ടായി:"ഒരു വിശ്വാസിക്ക് ബാധിക്കുന്ന തളർച്ചയും, ക്ഷീണവും, പ്രയാസവും, ദുഃഖവും, വിഷമവും കാരണമായി അല്ലാഹു അവൻ്റെ പാപങ്ങൾ പൊറുത്ത് കൊടുക്കുന്നതാണ്. ഒരു മുള്ള് തറക്കുന്നത് പോലും അങ്ങിനെത്തന്നെയാണ്."

നബി( സ ) തങ്ങൾ പറയുന്നു: "പ്രത്യക്ഷത്തിലല്ലാതെ( അറിയാതെ ) ഒരാൾ തൻ്റെ സഹോദരനെ സഹായിച്ചാൽ അവനെ ഇഹത്തിലും പരത്തിലും അല്ലാഹു സഹായിക്കും." ( ബൈഹഖി )

This div height required for enabling the sticky sidebar