ഉഖ്ബത്തുബ്‌നു അംറ്(റ) നിവേദനം: നബി(സ) തങ്ങൾ പറയുന്നു: "നല്ലത് കാണിച്ച് കൊടുക്കുന്നവന് അത് പ്രവർത്തിച്ചവൻ്റെ തുല്യ പ്രതിഫലം ലഭിക്കുന്നതാണ്." മുസ്‌ലിം

ഉമർ(റ) നിവേദനം ചെയ്യുന്നു: "പതിവായി ചെയ്യാറുള്ള കർമ്മങ്ങളേതെങ്കിലും നമസ്‌കാരമോ ഖുർആൻ പാരായണമോ ചെയ്യാൻ കഴിയാതെ ഉറങ്ങിപ്പോയാൽ ഫജർ നമസ്‌കാരത്തിനും ളുഹ്റിനുമിടയിൽ അത് നിർവ്വഹിക്കുന്നുവെങ്കിൽ അയാൾ അത് രാത്രിയിൽ തന്നെ നിർവ്വഹിച്ചതായി രേഖപ്പെടുത്തും." മുസ്‌ലിം

അബൂഹുറൈറ(റ) നിവേദനം: നബി(സ) തങ്ങൾ പറയുന്നു: "ഒരു വിശ്വാസി വുളു ചെയ്യുമ്പോൾ മുഖം കഴുകിയാൽ അയാൾ മുഖം കൊണ്ട് ചെയ്‌ത പാപങ്ങളെല്ലാം പ്രസ്‌തുത വെള്ളം ഒലിച്ച് പോകുന്നതോടെ പുറത്ത് പോകുന്നതാണ്. കൈകൾ കഴുകുമ്പോൾ കൈകൊണ്ട് ചെയ്‌ത പാപങ്ങളും പുറത്ത് പോകുന്നു. കാലുകൾ കഴുകുമ്പോൾ കാലുകൊണ്ട് സ്‌പർശിച്ച മുഴുവൻ പാപങ്ങളും അയാളുടെ…

ജാബിർ(റ) നിവേദനം: നബി(സ) തങ്ങൾ പറയുന്നു: "ഒരു മുസ്‌ലിമിൻ്റെ കൃഷിയിൽ നിന്ന് കട്ട് പോകുന്നതും തിന്നുനശിപ്പിക്കപ്പെടുന്നതും മറ്റേതെങ്കിലും തരത്തിൽ കുറഞ്ഞ് പോകുന്നതും അവന് സ്വദഖയായിത്തീരുന്നു." ( മുസ്‌ലിം )

അബൂദറ്(റ) നിവേദനം: നബി(സ) തങ്ങൾ പറയുന്നു: "നിങ്ങളുടെ ഓരോരുത്തരുടേയും ശരീരത്തിലെ ഓരോ സന്ധികൾക്കും നേരം പുലരുന്നതോടെ ഓരോ ധർമം ബാധ്യതയാകുന്നു. നിങ്ങൾ ചൊല്ലുന്ന ഓരോ തസ്ബീഹും ഓരോ തഹ്‌മീദും തക്ബീറും സ്വദഖയാണ്; നന്മ കൽപിക്കലും തിന്മ വിരോധിക്കലും സ്വദഖയാണ്; ളുഹാ  സമയത്തെ രണ്ട് റക്അത്ത് നമസ്‌കാരം അവക്കെല്ലാം പകരമാകുന്നതാണ്."…

അനസ്( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: "മയ്യിത്തിനെ മൂന്ന് കാര്യങ്ങൾ അനുഗമിക്കും. കുടുംബവും, സമ്പത്തും, കർമ്മങ്ങളും. അവയിൽ ഒന്ന് അവൻ്റെ കൂടെ അവശേഷിക്കുകയും, രണ്ടെണ്ണം തിരിച്ച് പോരുകയും ചെയ്യും. അവൻ്റെ കുടുംബവും സമ്പത്തും തിരിച്ച് പോരുകയും, കർമ്മങ്ങൾ…

അബൂഹുറൈറ( റ ) നിവേദനം: "ഒരാൾ നബി(സ) തങ്ങളോട് ചോദിച്ചു: പ്രവാചകരെ, ഏത് ദാനധർമ്മമാണ് ഏറ്റവും ശ്രേഷ്‌ഠമായത്. നബി(സ) അരുളി: നീ ആരോഗ്യവാനായിരിക്കുക, ധനത്തോട് നിനക്ക് ആഗ്രഹമുണ്ടായിരിക്കുക, ഐശ്വര്യത്തെ നീ പ്രദീക്ഷിക്കുക, ദാരിദ്ര്യത്തെക്കുറിച്ച് നീ ഭയപ്പെടുക. എന്നീ പരിതസ്ഥിതിയിൽ നീ നൽകുന്ന ദാനമാണ് ഏറ്റവും…

അബൂഹുറൈറ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: "നിങ്ങൾ ശരിയാംവണ്ണം അല്ലാഹുവിൽ ഭാരമേൽപ്പിക്കുന്നുവെങ്കിൽ പക്ഷികൾക്ക് ഭക്ഷണം നൽകുന്നത് പോലെ അവൻ നിങ്ങൾക്കും ഭക്ഷണം നൽകുമായിരുന്നു. ഒട്ടിയ വയറുകളുമായി അവ രാവിലെ പുറപ്പെടുകയും നിറവയറുകളുമായി തിരിച്ചുവരികയും ചെയ്യുന്നു." ( തിർമിദി )

ഇബ്‌നു മസ്ഊദ്( റ ) നിവേദനം: "നബി( സ ) ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു. അല്ലാഹുവേ, സന്മാർഗ്ഗവും ഐശ്വര്യവും തഖ്‌വയും വിശുദ്ധിയും നിന്നോട് ഞാൻ ചോദിക്കുന്നു." ( മുസ്‌ലിം )

അബൂഹുറൈറ( റ ) പറയുന്നു: "ഒരാൾ നബി( സ ) യുടെ അടുത്ത് വന്ന് എന്നെ ഉപദേശിച്ചാലും എന്ന് പറഞ്ഞു. നബി( സ ) തങ്ങൾ അരുളി: നീ കോപിക്കരുത്. അദ്ദേഹം വീണ്ടും ഉപദേശിക്കാൻ ആവശ്യപ്പെട്ടു. അപ്പോഴെല്ലാം നീ കോപിക്കരുത് എന്ന്…

This div height required for enabling the sticky sidebar