അറഫാ നോമ്പ്

img

ആയിശ( റ ) നിവേദനം ചെയ്യുന്നു:
ഒരിക്കൽ നബി( സ ) തങ്ങൾ എന്നോട് പറഞ്ഞു: ആയിശാ, മുത്ത്, രത്നങ്ങൾ, പവിഴങ്ങൾ, സ്വർണ്ണം, വെള്ളി ഇവയാൽ നിർമ്മിതമായ ഒരു പാട് കൊട്ടാരങ്ങൾ സ്വർഗ്ഗത്തിലുണ്ട്.

ഞാൻ ചോദിച്ചു: നബിയേ അതാർക്കുള്ളതാണ് ?
നബി( സ ) തങ്ങൾ പറഞ്ഞു: അറഫാ നോമ്പനുഷ്ഠിക്കുന്നവന് അല്ലാഹു നന്മകളുടെ മുപ്പത് വാതിലുകൾ തുറന്ന് കൊടുക്കും. തിന്മയുടെ മുപ്പത് വാതിലുകൾ അടക്കും. അങ്ങനെ അവൻ നോമ്പ് തുറന്നാൽ ശരീരത്തിലെ മുഴുവൻ നാഡി ഞരമ്പുകളും അവന് വേണ്ടി പൊറുക്കൽ തേടും.( നുസ്ഹത്തുൽ മജാലിസ് 1-227 )
 
ആയിശ( റ ) പറയുന്നു: മദീനയിൽ നബി( സ ) തങ്ങളുടെ അടുക്കൽ പഠിക്കാൻ വന്നിരുന്ന ഒരു യുവാവ് ഉണ്ടായിരുന്നു. ദുൽ ഹിജ്ജ ആയിക്കഴിഞ്ഞാൽ അദ്ദേഹം നോമ്പ് നോറ്റ് തുടങ്ങും. വിവരം നബി( സ ) തങ്ങളുടെ അടുക്കലെത്തി. അവിടുന്ന് ആ ചെറുപ്പക്കാരനെ വിളിപ്പിച്ച് ചോദിച്ചു: ഈമാസത്തിൽ പ്രത്യേകമായൊരു കർമ്മം ചെയ്യാനുള്ള കാരണമെന്താണ് ?

അതിന് അദ്ദേഹം നൽകിയ മറുപടി ഇപ്രകാരമാണ്: നബിയേ, ഇത് ഹജ്ജിൻ്റെയും അറഫയുടേയും മാസമാണ്. ഹാജിമാരുടെ ബറകത്ത് കൊണ്ട് എന്നെ അവരുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയേക്കും.

നബി( സ ) തങ്ങൾ ആ ദിവസങ്ങളുടെ പ്രത്യേകത ആ യുവാവിന് വിശദീകരിച്ച് കൊടുത്തു. ശേഷം പറഞ്ഞു: അറഫാ ദിനത്തിൽ നീ നോമ്പനുഷ്ഠിച്ചാൽ ആയിരം അടിമകളെ മോചിപ്പിച്ച പ്രതിഫലം നിനക്ക് അല്ലാഹു തരുന്നതാണ്.

കൂടെ രണ്ടായിരം കുതിരകളുടേയും ഒട്ടകങ്ങളുടേയും മേൽ വഹിക്കാൻ കഴിയുന്നത്ര ചരക്കുകൾ സ്വദഖ ചെയ്‌തതിൻ്റെ പ്രതിഫലവും അല്ലാഹു രേഖപെടുത്തുന്നതാണ്. ( തൻബീഹുൽ ഗാഫിലീൻ-118 )

This div height required for enabling the sticky sidebar