അഭിമാനം പറയപ്പെടുന്ന ദിവസം

img

അറഫയുടെ പകൽ ശ്രേഷ്ഠതയേറിയതാണ്. സൂര്യൻ്റെ അതി ശക്തമായ കിരണങ്ങൾ വക വെക്കാതെ, മരുഭൂമിയുടെ തനതായ ചൂടുകാറ്റിനെ  പ്രശ്‌നമാക്കാതെ, മണൽ തരികളുടെ തീക്ഷണമായ ചൂടിനെ അവഗണിച്ച്.

ഏകനായ അല്ലാഹുവിൻ്റെ കൽപനകളെ ശിരസാ വഹിച്ച് അറഫയിൽ ഒരുമിച്ച് കൂടുന്ന ആ ശുഭ്ര വസ്ത്രധാരികളെ നോക്കി കൊണ്ട് അല്ലാഹു മലക്കുകളോട് അഭിമാനം പറയുന്നത്.

ഗൗസുൽ അഅളം( റ ) പറയുന്നു: അറഫായേക്കാൾ ശ്രേഷ്‌ഠമായ മറ്റൊരു ദിനമില്ല. ഭൂനിവാസികളെ കൊണ്ട് ആകാശ വാസികളോട് അല്ലാഹു അഭിമാനം പറയും. അല്ലാഹു പറയും: മലക്കുകളേ, എൻ്റെ അടിമകളെ നിങ്ങൾ നോക്കൂ. മുടി പാറിപ്പറന്നവരായി വിദൂരങ്ങളിൽ നിന്ന് അവരതാ വന്നിരിക്കുന്നു. ( ഗുൻയത്ത് 2: 56 )

അറഫയിൽ നിൽക്കലാണ് ഹജ്ജിൻ്റെ കാതലായ കർമ്മം. അത് കൊണ്ട് തന്നെയാണ് നബി( സ ) തങ്ങൾ നമ്മെ പഠിപ്പിച്ചത്. “ഹജ്ജെന്നാൽ അറഫയാണ്” എന്ന്.
വലിയ പെരുന്നാൾ ദിനത്തിന് കൈവന്ന പരിശുദ്ധിക്ക് മുഴുവൻ കാരണം അറഫയുടെ സാന്നിധ്യമാണെന്ന് നമുക്ക് മനസിലാക്കാം.

ഇബ്‌നു അബ്ബാസ്( റ ) പറയാറുണ്ടായിരുന്നു: ഹജ്ജുൽ അക്ബർ എന്നത് അറഫയാണ്. അഭിമാനം പറയപ്പെടുന്ന ദിവസമാണത്. ഒന്നാനാകാശത്തേക്ക് ഇറങ്ങി വന്നു കൊണ്ട് അല്ലാഹു മലക്കുകളോട് പറയും: എന്നെ വിശ്വസിച്ചവരായി എൻ്റെ ഭൂമിയിലിതാ എൻ്റെ അടിമകൾ, അവരെ നിങ്ങൾ നോക്കൂ. അറഫായേക്കാൾ നരക മോചനം നടത്തപ്പെടുന്ന ഒരു ദിനമില്ല.( ഗുൻയത്ത് 1-57 )

This div height required for enabling the sticky sidebar