ഒരു വിശ്വാസി വുളു ചെയ്യുമ്പോൾ

img

അബൂഹുറൈറ(റ) നിവേദനം: നബി(സ) തങ്ങൾ പറയുന്നു: “ഒരു വിശ്വാസി വുളു ചെയ്യുമ്പോൾ മുഖം കഴുകിയാൽ അയാൾ മുഖം കൊണ്ട് ചെയ്‌ത പാപങ്ങളെല്ലാം പ്രസ്‌തുത വെള്ളം ഒലിച്ച് പോകുന്നതോടെ പുറത്ത് പോകുന്നതാണ്. കൈകൾ കഴുകുമ്പോൾ കൈകൊണ്ട് ചെയ്‌ത പാപങ്ങളും പുറത്ത് പോകുന്നു. കാലുകൾ കഴുകുമ്പോൾ കാലുകൊണ്ട് സ്‌പർശിച്ച മുഴുവൻ പാപങ്ങളും അയാളുടെ കാലിൽ നിന്ന് പുറത്ത് പോകുന്ന അവസാനത്തെ ജലത്തുള്ളിയോടൊപ്പം പുറത്ത് പോകുന്നതാണ്. അങ്ങിനെ അയാൾ പരിപൂർണ്ണ പാപവിമുക്തമായിട്ടായിരിക്കും വുളു കഴിഞ്ഞ് വരുന്നത്.” മുസ്‌ലിം

This div height required for enabling the sticky sidebar