Gallery

അബൂഹുറൈറ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: "അഭിമാനമുൾപ്പെടെ നിങ്ങളുടെ കയ്യിൽ തൻ്റെ സഹോദരൻ്റെതായി വല്ലതും ഉണ്ടെങ്കിൽ ദീനാറുകളോ ദിർഹമുകളോ പ്രയോജനപ്പെടാത്ത ദിവസം വരുന്നതിന് മുമ്പായി ഇന്നുതന്നെയവർ വീട്ടട്ടെ. അന്ന് അവൻ്റെയടുക്കലുള്ള അവകാശത്തിന് പകരമായി അവൻ്റെ സൽകർമങ്ങളായിരിക്കും…

രിവാബത്തുൽ ബസാർ( റ ) ഉദ്ധരിക്കുന്നു: നബി( സ ) തങ്ങൾ പറഞ്ഞു: "ആരെങ്കിലും അഞ്ച് രാത്രികളെ സജീവമാക്കിയാൽ അവന്ന് സ്വർഗ്ഗം നിർബന്ധമായിരിക്കുന്നു. തർവ്വിയത്തിൻ്റെ രാത്രി, അറഫാ രാത്രി, ചെറിയ പെരുന്നാൾ രാത്രി, വലിയ പെരുന്നാൾ രാത്രി, ശഅബാൻ പകുതിയിലെ രാത്രി." ( നുസ്ഹത്തുൽ മജാലിസ്…

ഇബ്‌നു അബ്ബാസ്(റ) നിവേദനം: "ഒരിക്കൽ ഒരു സ്ത്രീ വന്ന് നബി(സ) യോട് ഇപ്രകാരം ചോദിച്ചു: അല്ലാഹുവിൻ്റെ പ്രവാചകരേ, ഹജ്ജ് നിർബന്ധമാക്കികൊണ്ടുള്ള നിർദ്ദേശം വരുന്നവേളയിൽ എൻ്റെ പിതാവിന് വാർദ്ധക്യം പിടികൂടുകയും വാഹനപ്പുറത്തിരിക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്‌തിരിക്കുന്നു. അവർക്ക് ഹജ്ജ് നിർവ്വഹിക്കാൻ സാധ്യമല്ല. അതിനാൽ പിതാവിന് പകരമായി ഞാൻ…

അബൂ ഖതാദ( റ ) നിവേദനം: "അറഫാ നോമ്പിനെ കുറിച്ച് നബി( സ ) തങ്ങളോട് ചോദിക്കപ്പെട്ടു. നബിതങ്ങൾ മറുപടി പറഞ്ഞു: കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഓരോ കൊല്ലങ്ങളിലെയും ചെറിയ പാപങ്ങളെ അത് മുഖേന പൊറുത്തുതരും." ( മുസ്‌ലിം )

ആയിശ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: "അറഫാദിനത്തേക്കാൾ ഏറ്റവും കൂടുതൽ ആളുകളെ നരകാഗ്‌നിയിൽ നിന്ന് മോചിപ്പിക്കുന്ന മറ്റൊരു ദിവസവുമില്ല." ( മുസ്‌ലിം )

അബൂഹുറൈറ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: "ആരെങ്കിലും തെറ്റുകുറ്റങ്ങൾ ചെയ്യാതെയും സ്ത്രീവിഷയങ്ങളിൽ ഏർപ്പെടാതെയും ഹജ്ജ് കർമ്മം നിർവ്വഹിച്ചാൽ ഉമ്മ പ്രസവിച്ച ദിവസത്തെ പോലെയാണ് ( പാപരഹിതനായി ) അവൻ മടങ്ങുക."

അബൂഹുറൈറ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: "ഒരു ഉംറ അടുത്ത ഉംറവരെയുള്ള പാപങ്ങൾക്കുള്ള പരിഹാരമാകുന്നു. പുണ്യകരമായ ഹജ്ജിന് സ്വർഗ്ഗമല്ലാതെ പ്രതിഫലമേയില്ല."

അബൂഹുറൈറ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു; "ഒരു സത്യവിശ്വാസിക്ക് മറ്റൊരു സത്യവിശ്വാസിയുടെ മേലുള്ള ബാധ്യത അഞ്ചാകുന്നു. സലാം മടക്കുക, രോഗിയായാൽ സന്ദർശിക്കുക, ജനാസയെ അനുഗമിക്കുക, ക്ഷണം സ്വീകരിക്കുക, തുമ്മിയ ശേഷം അൽഹംദുലില്ലാഹ് എന്ന് പറഞ്ഞാൽ അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ…

നുഅമാനുബ്‌നു ബശീർ( റ ) നിവേദനം: നബി( സ ) തങ്ങൾ പറയുന്നു: "പരസ്‌പരം സ്നേഹവും കരുണയും വിട്ടുവീഴ്‌ചയും കാണിക്കുന്ന വിഷയത്തിൽ ഒരു സത്യവിശ്വാസിക്ക് മറ്റേ സത്യവിശ്വാസിയുമായുള്ള ബന്ധം ഒരു ശരീരം പോലെയാണ്. അതിലൊരവയവത്തിന് രോഗം ബാധിച്ചാൽ മറ്റുള്ളവ പനിയും ചൂടുമായി രാത്രിമുഴുവൻ ഉറക്കമൊഴിക്കുന്നു."

അബ്‌ദുല്ലാഹിബ്‌നു അംറ്( റ ) നിവേദനം: "നബി( സ ) യുടെ ചുമടുകൾ വഹിച്ചിരുന്ന കിർകിറ എന്ന് പേരായ ഒരു വ്യക്തിയുണ്ടായിരുന്നു. അദ്ദേഹം മരണപ്പെട്ടപ്പോൾ നബി( സ ) തങ്ങൾ പറയുകയുണ്ടായി: അവൻ നരകത്തിലാണ്. അപ്പോൾ സ്വഹാബികൾ അദ്ദേഹത്തെ പരിശോധിച്ച് നോക്കി.…

1 2 11
This div height required for enabling the sticky sidebar